മരണമില്ലാതിരിക്കുക, പ്രായമാകുന്നത് തടഞ്ഞു നിർത്തുക തുടങ്ങിയത് മനുഷ്യ നാഗരികതയുടെ എക്കാലത്തെയും വലിയ സ്വപ്നങ്ങളിലൊന്നാണ്. ചരിത്രാതീത കാലത്തുടനീളം മനുഷ്യർ ഇതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി നമുക്ക് കാണാൻ സാധിക്കും. എന്നാൽ ആദ്യമായി അതിൽ ഒരുപരിധി വരെ വിജയിച്ചിരിക്കുകയാണ് ശാസ്ത്രം എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ലണ്ടനിലെ ഇംപീരിയൽ കോളേജ്, എം.ആർ.സി ലാബോറട്ടറി ഓഫ് മെഡിക്കൽ സയൻസസ്, സിങ്കപ്പൂരിലെ ഡ്യൂക്ക്-എൻ.യു.എസ് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ശാസ്ത്രജ്ഞർ സംയുക്തമായി എലികളിൽ നടത്തിയ പരീക്ഷണത്തിലാണ് പ്രായത്തെ തടഞ്ഞു നിർത്താനുള്ള സാങ്കേതിക വിദ്യ ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത് .
പരീക്ഷണത്തിന് വിധേയമാക്കിയ എലികളുടെ ആയുസ് മറ്റ് എലികളെ അപേക്ഷിച്ച് 25 ശതമാനം വർധിച്ചതായി കണ്ടെത്തി. ഒപ്പം ഇവയുടെ പ്രതിരോധശേഷിയും വർദ്ധിച്ചു. കൂടാതെ മരുന്ന് പരീക്ഷിച്ച എലികൾ അർബുദത്തെ അതിജീവിക്കാനുള്ള ശേഷിയും ആർജ്ജിച്ചതായി പഠനം വ്യക്തമാക്കി.
മരുന്ന് നിലവിൽ മനുഷ്യരിൽ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും സമാനമായ ആൻ്റി-ഏജിംഗ് ഫലം ഉണ്ടാകുമോ എന്നത് ഉറപ്പിക്കാനാകില്ലെന്നും ഗവേഷകർ പറഞ്ഞു. ഇന്റർലൂക്കിൻ എന്ന പ്രോട്ടീനാണ് വാർധക്യത്തിന് കാരണമെന്നും ഇത് നിയന്ത്രിച്ചാൽ പ്രായമാകുന്നത് നിയന്ത്രിക്കാം എന്നുമുള്ള നിഗമനത്തിൽ അടിസ്ഥാനത്തിലാണ് പരീക്ഷണം നടന്നത്.









Discussion about this post