തൃശൂര്‍: പ്രശസ്ത തിരക്കഥാകൃത്ത് മണി ഷൊര്‍ണൂര്‍(71) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥയും സംഭാഷണയും രചിച്ചു.
സാജന് സംവിധാനം ചെയ്ത ആമിന ടെയ്ലേഴ്സിന്റെ രചന നിര്‍വഹിച്ചുകൊണ്ടാണ് അദ്ദേഹം മലയാള സിനിമയുടെ ഭാഗമാകുന്നത്. ഭരതന് ഒരുക്കിയ സംഗീതസാന്ദ്രമായ പ്രണയചിത്രം ദേവരാഗത്തിന്റെ കഥ അദ്ദേഹത്തിന്റേതായിരുന്നു.
ജയറാം ചിത്രങ്ങള്‍ക്കാണ് കൂടുതലും തിരക്കഥ എഴുതിയത്. അതില്‍ ഏറിയ പങ്കും ഹിറ്റുകളായിരുന്നു. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, കൊട്ടാരംവീട്ടിലെ അപ്പൂട്ടന്, കഥാനായകന് എന്നീ രാജസേനന് ചിത്രങ്ങളുടെ സംഭാഷണം എഴുതിയത് മണി ഷൊര്‍ണൂരായിരുന്നു.
ഗൃഹപ്രവേശം, ഒരു മുത്തം മണി മുത്തം, ആഭരണച്ചാര്‍ത്ത്, ഗ്രീറ്റിങ്സ്, മയിലാട്ടം, സര്‍ക്കാര്‍ ദാദ, ഗൃഹനാഥന് എന്നിവയാണ് മണി ഷൊര്‍ണൂര്‍ രചന നിര്‍വഹിച്ച മറ്റ് ചിത്രങ്ങള്‍.
ചിത്രം – മാതൃഭൂമി
Discussion about this post