ന്യൂഡൽഹി : ബംഗ്ലാദേശിൽ നടക്കുന്ന പ്രക്ഷോഭം ആ രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണെന്ന് വിദേശകാര്യമന്ത്രാലയം. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തിൽ ഇന്ത്യ ഇടപെടേണ്ട ആവശ്യമില്ല. എന്നാൽ ഇന്ത്യൻ പൗരന്മാർക്ക് ഏതെങ്കിലും വിധത്തിലുള്ള സഹായങ്ങൾ ആവശ്യമാണെങ്കിൽ എല്ലാ രീതിയിലും സഹായിക്കും എന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യൻ പൗരന്മാർക്ക് സഹായത്തിനായി ഇന്ത്യൻ ഹൈ കമ്മീഷനും അസിസ്റ്റന്റ് ഹൈ കമ്മീഷനുകളും ഹെൽപ് ലൈൻ നമ്പറുകളിൽ ലഭ്യമാകുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ. 8000 വിദ്യാർത്ഥികൾ ഉൾപ്പെടെ 15,000 ത്തോളം ഇന്ത്യക്കാർ ആണ് ഇപ്പോൾ ബംഗ്ലാദേശിൽ ഉള്ളത്. നിലവിൽ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്നും രൺധീർ ജയ്സ്വാൾ അറിയിച്ചു.
ഇന്ത്യൻ പൗരന്മാർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറുകൾ സജീവമാക്കിയിട്ടുണ്ട്. എല്ലാവരും ജാഗ്രത പാലിക്കുകയും ധാക്കയിലെ ഇന്ത്യൻ ഹൈകമ്മീഷൻ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യണം. ഈ അവസരത്തിൽ പുറത്തിറങ്ങുന്നതും പ്രാദേശികയാത്രകളും ഒഴിവാക്കണമെന്നും വിദേശകാര്യമന്ത്രാലയം ബംഗ്ലാദേശിലെ ഇന്ത്യക്കാരോട് ആവശ്യപ്പെട്ടു.
Discussion about this post