ബംഗളൂരു : റോഡിൽ രക്തം വാർന്നു കിടക്കുന്ന യുവാവിനെ ആശുപത്രിയിലെത്തിക്കാതെ കർണാടക പോലീസ്. അപകടത്തിൽ പെട്ട് രക്തം വാർന്ന് കിടക്കുന്ന യുവാവിനെ ആശുപത്രിയിലെത്തിക്കാതെ പോലീസുകാർ തമ്മിൽ തർക്കിക്കുന്ന വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ബംഗളൂരുവിലാണ് സംഭവം.
ശ്രീനഗർ സ്വദേശിയായ രാഹുൽ ആണ് അപകടത്തിൽ പെട്ടത്. സുഹൃത്തിനെ കണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിന്റെ നിയന്ത്രണം വിട്ട് ഹംപിൽ ഇടിച്ച് വീഴുകയായിരുന്നു. തുടർന്ന് നാട്ടുകാർ പോലീസിനെ വിവരം അറിയിച്ച് ഉദ്യോഗസ്ഥർ എത്തിയെങ്കിലും ഇയാളെ ആര് ആശുപത്രിയിൽ എത്തിക്കും എന്നത് സംബന്ധിച്ച് തർക്കം ഉടലെടുക്കുകയായിരുന്നു.
അപകടത്തിൽ പെട്ടയാളെ പോലീസ് വാഹനത്തിൽ ആശുപത്രിയിലെത്തിക്കാൻ സാധിക്കില്ല എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. ബംഗളൂരു ട്രാഫിക് പോലീസിലെ ഒരു ഉദ്യോഗസ്ഥനും ലോ ആന്റ് ഓർഡർ ഡിപ്പാർട്‌മെന്റിലെ ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. രണ്ടര മിനിറ്റോളം നേരം നീണ്ടുനിൽക്കുന്ന വീഡിയോയാണിത്. തുടർന്ന് നാട്ടുകാർ ചേർന്നാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.
Discussion about this post