കണ്ണൂർ : കണ്ണൂരിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വരം. മൂന്നര വയസ്സുള്ള കുഞ്ഞിനാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കുട്ടിയെ കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കണ്ണൂർ കടന്നപ്പള്ളി സ്വദേശിയായ മൂന്നര വയസ്സുകാരനാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചിട്ടുള്ളത്. വ്യാഴാഴ്ചയാണ് കുട്ടിയെ രോഗലക്ഷണങ്ങളോട് കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞദിവസം കുട്ടി തോട്ടിൽ കുളിച്ചിരുന്നതായി വീട്ടുകാർ വ്യക്തമാക്കി.
Discussion about this post