കറാച്ചി സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ ബോളിവുഡ് നടന്‍ അനുപം ഖേറിന് പാക്കിസ്ഥാന്‍ വിസ അനുവദിച്ചു. പാക്കിസ്ഥാന്‍ സ്ഥാനപതി അബ്ദുള്‍ ബാസിത്ത് അനുപം ഖേറിനെ ഫോണില്‍ വിളിച്ച് ഖേദം പ്രകടിപ്പിച്ചു.
എന്നാല്‍ പാക്കിസ്ഥാന്റെ വിസ വാഗ്ദാനം അദ്ദേഹം നിരസിച്ചു. ട്വിറ്ററിലൂടെ അനുപം ഖേര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്നു രാവിലെയാണ് അനുപം ഖേറിനെ ഫോണില്‍ വിളിച്ച്, അപേക്ഷിച്ചാല്‍ നിമിഷങ്ങള്‍ക്കകം വിസ അനുവദിക്കാമെന്ന് ബാസിത് വാഗ്ദാനം ചെയ്തത്. ബാസിതിന്റെ ക്ഷണത്തില്‍ നന്ദിയുണ്ടെന്നും എന്നാല്‍, ആ ദിവസങ്ങള്‍ താന്‍ മറ്റാവശ്യങ്ങള്‍ക്കായി മാറ്റിവെച്ചതായുമുള്ള അനുപം ഖേറിന്റെ വിശദീകരണം തൊട്ടുപിറകെ വന്നു.
വിസയ്ക്ക് അപേക്ഷ നല്‍കിയില്ലെന്നായിരുന്നു നേരത്തെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണ്‍ നല്‍കിയിരുന്ന വിശദീകരണം. ഇന്ത്യയില്‍ നിന്നും ക്ഷണിക്കപ്പെട്ട 18 അതിഥികളില്‍ തനിയ്‌ക്ക് മാത്രമാണ് പാകിസ്‌ഥാന്‍ വിസ നിഷേധിച്ചതെന്നും പാക് ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യപ്രകാരമാണെന്നും അനുപം ഖേര്‍ ആരോപിച്ചിരുന്നു.
Discussion about this post