ലക്‌നൗ: ഉത്തർപ്രദേശിൽ മുഹറം ഘോഷയാത്രയുടെ പേരിൽ വർഗ്ഗീയ സംഘർഷത്തിന് ശ്രമിച്ച് മതതീവ്രവാദികൾ. സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം.
സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് മുഹറം ഘോഷയാത്ര ചില മേഖലകളിലൂടെ കടന്നുപോകുന്നതിന് പോലീസ് വിലക്കേർപ്പെടുത്തിയിരുന്നു. ഇത് മറികടന്നുകൊണ്ട് മതതീവ്രവാദികൾ ഘോഷയാത്രയായി എത്തുകയായിരുന്നു. കൂടാതെ ഇവർ കയ്യിൽ സൂക്ഷിച്ചിരുന്ന ആയുധങ്ങൾ കൊണ്ട് പ്രദേശവാസികളെ ആക്രമിക്കുകയും ചെയ്തു. ഇതോടെ പ്രദേശത്ത് സംഘർഷം ആരംഭിക്കുകയായിരുന്നു.
വിവരം അറിഞ്ഞ് പോലീസ് ഉടനെത്തി സംഘർഷാവസ്ഥ പരിഹരിച്ചു. തുടർന്ന് അക്രമികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ നൻപാറ പോലീസ് ആണ് കേസ് എടുത്തത്. പ്രതികൾക്കെതിരെ എഫ്‌ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രതികളിൽ നിന്നും പോലീസ് ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഇത് വിശദമായ പരിശോധനയ്ക്കായി അയച്ചു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. അതിനാൽ കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പോലീസ് പറഞ്ഞു.
Discussion about this post