ധാംബുള്ള: വനിതാ ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റില്‍ പാകിസ്താനെ തകർത്ത് ഇന്ത്യന്‍ പെൺ പുലികൾ . ഗ്രൂപ്പ് എ-യിലെ മത്സരത്തിലാണ് പാകിസ്താൻ വനിതകളെ തോല്‍പ്പിച്ച് ഇന്ത്യ ടൂര്‍ണമെന്റിലെ ആദ്യ ജയം സ്വന്തമാക്കിയത്.
ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താനെ 19.2 ഓവറില്‍ 108 റണ്‍സിനാണ് പുറത്താക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 14.1 ഓവറില്‍ 7 വിക്കറ്റ് കൈയിലിരിക്കേയാണ് ജയം സ്വന്തമാക്കിയത്.
ഓപ്പണർമാരായ സ്‌മൃതി മന്ദാനയും ഷഫാലി വർമയും ചേർന്ന് 85 റണ്ണെടുത്തു. സ്‌മൃതി 31 പന്തിൽ 45 റണ്ണടിച്ചു. ഒമ്പത് ഫോർ നിറഞ്ഞ ഇന്നിങ്സായിരുന്നു. ഷഫാലി വർമ ആറ് ഫോറും ഒരു സിക്‌സറും ഉൾപ്പെടെ 29 പന്തിൽ 40 റൺ നേടി. ഡി ഹേമലത 14 റണ്ണിന് പുറത്തായി.
15–-ാം ഓവറിൽ ക്യാപ്‌റ്റൻ ഹർമൻപ്രീത് കൗറും (5) ജെമീമ റോഡ്രിഗസും (3) വിജയത്തിലെത്തിച്ചു. സ്‌പിന്നർ ദീപ്‌തി ശർമ മൂന്ന് വിക്കറ്റെടുത്ത് പാകിസ്താൻ ബാറ്റിങ്നിരയെ തകർത്തു. രേണുക സിങ്, പൂജ വസ്‌ത്രാക്കർ, ശ്രേയങ്ക പാട്ടീൽ എന്നിവർക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. നാളെ യുഎഇയെ നേരിടും. മറ്റൊരു മത്സരത്തിൽ നേപ്പാൾ ആറ് വിക്കറ്റിന് യുഎഇയെ തോൽപ്പിച്ചു.
Discussion about this post