ചണ്ഡീഗഡ്: പഞ്ചാബിൽ കരസേന ട്രക്ക് അപകടത്തിൽ പെട്ടു. 5 സൈനികർക്ക് പരിക്കേറ്റു. ജലന്ധറിലാണ് അപകടം ഉണ്ടായത്. സൈനിക ട്രക്കിൽ മറ്റൊരു ട്രക്ക് വന്ന് ഇടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം.
ജലന്ധറിൽ നിന്ന് അമൃത്സറിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ജലന്ധറിലേക്ക് പോവുകയായിരുന്ന ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഹൈവേയിലെ സൈനിക ട്രക്കിൽ ഇടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ സൈനിക വാഹനം ഏതാനും മീറ്ററുകൾ അകലെ തലകീഴായി മറിയുകയായിരുന്നു.
അപകടത്തിൽ ട്രക്ക് പൂർണമായും തകർന്നു. ജലന്ധർ കന്റോൺമെന്റിലെ സൈനിക ആശുപത്രിയിൽ സൈനികർ നിരീക്ഷണത്തിലാണ് എന്ന് പോലീസ് അറിയിച്ചു.
Discussion about this post