ശ്രീനഗർ: ജമ്മു മേഖലയിൽ വർധിച്ചുവരുന്ന ഭീകരപ്രവർത്തനങ്ങൾക്കെതിരെ സായുധ സേനയും സുരക്ഷാ ഏജൻസികളും ഒത്തുചേർന്ന സമീപമാനത്തോടെ പ്രവർത്തിക്കുമെന്ന് ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ശനിയാഴ്ച (ജൂലൈ 20) ജമ്മു കശ്മീർ ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹയ്ക്ക് ഉറപ്പ് നൽകി.
അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റത്തിന് പുറമെ ഭീകരാക്രമണങ്ങളും മേഖലയിൽ വർധിച്ചതിനാൽ, ജമ്മുവിൽ ഇന്നലെ നടന്ന ഉന്നതതല സംയുക്ത സുരക്ഷാ അവലോകന യോഗത്തിലാണ് ഈ തീരുമാനം വന്നത്
രാജ്ഭവനിലും പോലീസ് ആസ്ഥാനത്തും നടന്ന യോഗത്തിൽ ബിഎസ്എഫ്, സിആർപിഎഫ്, ജമ്മു കശ്മീർ പോലീസ് ഡയറക്ടർ ജനറൽമാർ, രഹസ്യാന്വേഷണ ഏജൻസികളുടെ തലവൻമാർ, മറ്റ് മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
കരസേനാ മേധാവിയുമായും വിവിധ സുരക്ഷാ മേധാവികളുമായും ക്രമസമാധാനപാലന ഏജൻസികളുമായും ഉന്നതതല യോഗത്തിൽ ജമ്മു കശ്മീർ ഗവർണർ സിൻഹ അധ്യക്ഷത വഹിക്കുകയും . ജമ്മു ഡിവിഷനിൽ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ഏകോപനത്തോടെ സജീവമായി നടത്തുവാനും ആവശ്യപ്പെട്ടു.
“ഭീകരരെയും അവരെ സഹായിക്കുന്നവരെയും തുടച്ചുനീക്കുന്നതിന് എല്ലാ ഏജൻസികളും തമ്മിൽ കൂടുതൽ സമന്വയത്തോടെ സൂക്ഷ്മവും നന്നായി ആസൂത്രണം ചെയ്തതുമായ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ ഞങ്ങൾ ആരംഭിക്കണം,” എൽജി ആവശ്യപ്പെട്ടു. അതിന് പൂർണ്ണ പിന്തുണ ഉണ്ടാകുമെന്ന് ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ഉറപ്പ് നൽകി.
ഇതോടു കൂടി ജമ്മു മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനും, ഭീകരരെയും അവർക്ക് സഹായം നല്കുന്നവരെയും തുടച്ചു നീക്കാനും തന്നെയാണ് സൈന്യവും രഹസ്യാന്വേഷണ ഏജൻസികളും ഇറങ്ങി പുറപ്പെട്ടിരിക്കുന്നത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ്
Discussion about this post