ന്യൂഡൽഹി : ന്യസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലെക്‌സണുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ മോദിയെ ന്യൂസിലാൻഡ് പ്രധാനമന്ത്രി അഭിനന്ദിച്ചു.
ഇരു നേതാക്കളും വ്യാപാര-സാമ്പത്തികം , മൃഗസംരക്ഷണം, ഫാർമസ്യൂട്ടിക്കൽസ്, വിദ്യാഭ്യാസം, ബഹിരാകാശം തുടങ്ങിയ മേഖലകളിൽ പരസ്പര പ്രയോജനകരമായ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താൻ തീരുമാനിച്ചു.
പങ്കാളിത്ത ജനാധിപത്യ മൂല്യങ്ങളിലും ജനങ്ങൾ തമ്മിലുള്ള ബന്ധത്തിലും വേരൂന്നിയ ഉഭയകക്ഷി ബന്ധങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു. വരും വർഷങ്ങളിൽ ഉഭയകക്ഷി സഹകരണം പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും എന്നും പി ഐ ബി വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
ലക്സണിന്റെ ആശംസയ്ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ന്യൂസിലൻഡുമായുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകാനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത എടുത്തുപറയുകയും ചെയ്തു.
Discussion about this post