ന്യൂഡൽഹി :കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ജന്മദിന ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് മല്ലികാർജുൻ ഖാർഗയുടെ 82 -ാം ജന്മദിനമാണ്. എക്‌സിലൂടെയാണ് അദ്ദേഹത്തിന് പ്രധാനമന്ത്രി ആശംസ അറിയിച്ചത്.
കോൺഗ്രസ് അദ്ധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെക്ക് ജന്മദിനാശംസകൾ. അദ്ദേഹത്തിന്റെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി താൻ പ്രാർത്ഥിക്കുന്നു എന്ന് എക്‌സിൽ പ്രധാനമന്ത്രി കുറിച്ചു.
കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയ്ക്ക് ആശംസ അറിയിച്ചിരുന്നു. ജന്മദിനാശംസകൾ, ഖർഗെ ജി! ജനങ്ങളുടെ ആവശ്യത്തിനായുള്ള നിങ്ങളുടെ അശ്രാന്ത സേവനവും അർപ്പണബോധവും ഒരു പ്രചോദനമാണ്. നിങ്ങൾക്ക് നല്ല ആരോഗ്യം ഉണ്ടാവട്ടേ എന്ന് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു .
2021 മുതൽ രാജ്യസഭയിലെ പ്രതിപക്ഷ നേതാവാണ് ഖാർഗെ. 2020 മുതൽ കർണാടകയിൽ നിന്നുള്ള രാജ്യസഭാ എംപിയാണ്. 2013 മുതൽ 2014 വരെ റെയിൽവേ മന്ത്രിയായും 2009 മുതൽ 2013 വരെ കേന്ദ്രമന്ത്രിസഭയിൽ തൊഴിൽ മന്ത്രിയായും സേവനമനുഷ്ഠിച്ചു.
Discussion about this post