ലണ്ടൻ : യുകെയിലെ ലീഡ്സിൽ വൻ കലാപമാണ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ഹെർഹിൽസ് പ്രദേശത്ത് ജനക്കൂട്ടം തടിച്ചു കൂടുകയും പോലീസ് വാഹനങ്ങൾക്ക് നേരെ ആക്രമണം നടത്തുകയും ആയിരുന്നു. പിന്നീട് നിരവധി പോലീസ് വാഹനങ്ങളും ഒരു ഡബിൾ ഡക്കർ ബസ്സും കലാപകാരികൾ കത്തിച്ചു. സംഭവത്തിൽ ഇതുവരെ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ന്യൂനപക്ഷ വിഭാഗത്തിലെ ഒരു
കുടുംബത്തിലെ നാലു കുട്ടികളെ പോലീസ് ഏറ്റെടുത്ത് പ്രാദേശിക സംരക്ഷണ കേന്ദ്രത്തിൽ ആക്കിയതിന്റെ പേരിലാണ് ലീഡ്സിൽ കലാപം പൊട്ടിപ്പുറപ്പെട്ടിട്ടുള്ളത്. കുടുംബം കുട്ടികളെ ശരിയായ രീതിയിൽ സംരക്ഷിക്കുന്നില്ല എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ കുട്ടികളെ സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് ഏറ്റെടുത്തിരുന്നത്. എന്നാൽ ഈ തീരുമാനത്തിനെതിരെ ഈ മതവിഭാഗം ഒന്നിച്ചു ചേർന്ന് സംഘർഷം സംഘടിപ്പിക്കുകയായിരുന്നു.
വിഷയവുമായി ബന്ധപ്പെട്ട് അടിയന്തര അവലോകനം നടത്താൻ സർക്കാർ പ്രതിനിധികൾ ലീഡ് സിറ്റി കൗൺസിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ പ്രക്ഷോഭകാരികൾ നിരവധി കെട്ടിടങ്ങൾ തകർക്കുകയും ഗതാഗത സൗകര്യം അടക്കമുള്ളവ സ്തംഭിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥിതിഗതികൾ ഗുരുതരമായതിനാൽ അടിയന്തര ഇടപെടൽ വേണമെന്ന് പ്രദേശത്തെ മറ്റു ജനവിഭാഗങ്ങൾ സർക്കാർ നേതൃത്വത്തിനോട് ആശങ്ക അറിയിച്ചിട്ടുണ്ട്.
Discussion about this post