ഡല്‍ഹി: മേക്ക് ഇന്‍ ഇന്ത്യ പദ്ധതി ഉദ്ഘാടന ചടങ്ങ് മുംബയിലെ ചൗപാത്തി ബീച്ചില്‍ തന്നെ നടത്താമെന്ന് സുപ്രീം കോടതി. നേരത്തെ ചടങ്ങ് സംഘടിപ്പിയ്ക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് ബോംബെ ഹൈക്കോടതി അനുമതി നിഷേധിച്ചിരുന്നു.
ഇതേ തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിയ്ക്കുകയായിരുന്നു. പരിസ്ഥിതി പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ചൗപാത്തി ബീച്ചില്‍ പരിപാടിയ്ക്ക് അനുമതി നിഷേധിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി 13ന് ഉദ്ഘാടനം നിര്‍വഹിയ്ക്കും. ആറ് ദിവസത്തെ ഉച്ചകോടിയില്‍ 56 രാജ്യങ്ങളില്‍ നിന്നുള്ള 10,000ത്തോളം നിക്ഷേപകര്‍ പങ്കെടുക്കും. ബോളിവുഡ് ചിത്രങ്ങളിലെ ആഡംബര സെറ്റുകളിലൂടെ ശ്രദ്ധേയനായ കലാസംവിധായകന്‍ നിതിന്‍ ദേശായ് ആണ് ഉദ്ഘാടന പരിപാടിയുടെ സ്റ്റേജ് തയ്യാറാക്കുന്നത്.
Discussion about this post