ക്യാമറയ്ക്കു പിന്നില്‍ രേവതിയും സുഹാസിനിയും ഒന്നിക്കുന്നു. തമിഴില്‍ സുഹാസിനിയുടെ തിരക്കഥയ്ക്ക് സംവിധാനം സംവിധാനം നിര്‍വ്വഹിക്കുന്നത് രേവതിയാണ്.കങ്കണ രണാവത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത വികാസ് ബാലിന്റെ ക്യൂന്‍ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കാണിത്.
റാണി മേഹ്റ എന്ന സാധാരണക്കാരിയായ പഞ്ചാബി പെണ്‍കുട്ടിയുടെ ജീവിത പോരാട്ടത്തിന്റെ കഥയാണ് ഹിന്ദി ചിത്രമായ ക്യൂന്‍ പറഞ്ഞത്. പത്രാസ് പോരെന്ന് പറഞ്ഞ് പ്രതിശ്രുതവരന് ഉപേക്ഷിച്ച റാണി പാരിസിലെത്തുന്നതും ജീവിതത്തില്‍ ആത്മവിശ്വാസവും പുതിയ ഉള്‍ക്കാഴ്ചകളും ലഭിച്ച് മറ്റൊരാളായി തിരിച്ചെത്തുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒടുവില്‍ തന്റെ കുറ്റം ഏറ്റുപറഞ്ഞ് തിരിച്ചുവന്ന പ്രതിശ്രുത വരനായ വിജയ്ക്ക് വിവാഹ നിശ്ചയത്തിന്റെ സമയത്ത് അയാള്‍ സമ്മാനിച്ച വിവാഹമോതിരം റാണി തന്റേടത്തോടെ തിരിച്ചുകൊടുക്കുന്നതോടെയാണ് ചിത്രം അവസാനിക്കുന്നത്. ഈ വര്‍ഷം ഒക്ടോബറില്‍ തമിഴ് പതിപ്പിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയുന്നത്. നടന് ത്യാഗരാജനാണ് ചിത്രം നിര്‍മിക്കുന്നത്.
Discussion about this post