ജബൽപൂർ: രാത്രിയിൽ വളർത്തുനായ്ക്കളുടെ കുര ഉപദ്രവമാണെന്നും അവയെ മാറ്റിപാർപ്പിക്കണമെന്നും ആവശ്യപ്പെട്ടതിന് 45 കാരനെ മർദ്ദിച്ച് കൊലപ്പെടുത്തി ഉടമകൾ . മധ്യപ്രദേശിലെ ജബൽപൂരിലാണ് . രംഭാരൻ ഭൂമിയ എന്നയാളെയാണ് അയൽവാസിയായ സുധ യാദവും മൂന്ന് മക്കളും ചേർന്ന് മർദ്ധിച്ച് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി പനഗർ പൊലീസ് സ്‌റ്റേഷൻ പരിധിക്ക് കീഴിലാണ് ദാരുണമായ കൊലപാതകം നടന്നത്.
വെള്ളിയാഴ്ച രാത്രി നായ്ക്കളുടെ കുര കാരണം കുട്ടികൾക്ക് പോലും ഉറക്കം നഷ്ടപ്പെടുകയും അതിനാൽ തന്നെ നായ്ക്കളെ മറ്റൊരിടത്തേക്ക് മറ്റൊരിടത്തേക്ക് മാറ്റണമെന്നും ഭൂമിയ പറഞ്ഞു. എന്നാൽ നായ്ക്കളെ മാറ്റില്ലെന്ന് സുധ യാദവ് തിരിച്ചടിച്ചു. ഇതോടെ ഇരുവരും വാക്കേറ്റമുണ്ടായി. പിന്നാലെ സുധ യാദവും മൂന്ന് മക്കളും ചേർന്ന് വടികൊണ്ട് ഭൂമിയയെ തല്ലിച്ചതയ്ക്കുകയായിരുന്നു.
മർദ്ദനമേറ്റ് ഗുരുതര പരിക്കേറ്റ ഭൂമിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . സംഭവത്തിൽ ഭൂമിയയുടെ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് സുധ യാദവിനെയും രണ്ട് മക്കളെയും അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ മകന് വേണ്ടി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു
Discussion about this post