ചെന്നൈ: അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് ജോ െൈബഡൻ പിൻമാറിയതോടെ തമിഴ്‌നാട്ടിലെ തിരുവാരൂർ തുളസേന്ദ്രപുരത്തെ ജനങ്ങൾ പ്രതീക്ഷയിലാണ്. തങ്ങളുടെ പ്രിയപ്പെട്ട പേരക്കുട്ടി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ടതിന്റെ പ്രതീക്ഷ. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിന്റെ മുത്തച്ഛൻ പി.വി.ഗോപാലന്റെ ജന്മ ഗ്രമാമാണ് തുളസേന്ദ്രപുരം.
\
2021ൽ അവർ വൈസ് പ്രസിഡന്റായപ്പോൾ, ഗ്രാമം അവളുടെ ചിത്രങ്ങളും ചോക്ലേറ്റുംപടക്കങ്ങളും പോസ്റ്ററുകളും കലണ്ടറുകളും ഉപയോഗിച്ച് ആഘോഷിച്ചു.കമലയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിനായി ഗ്രാമം അവരുടെ ക്ഷേത്രത്തിൽ ഒരു പ്രത്യേക ചടങ്ങ് നടത്തിയതായും ക്ഷേത്രത്തിനുള്ളിൽ അവളുടെ പേര് പോലും ആലേഖനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന ഗോപാലൻ നാട്ടിലല്ല ജീവിച്ചതെങ്കിലും ഗ്രാമവുമായുള്ള ബന്ധം കുടുംബം കാത്തുസൂക്ഷിച്ചു. കമലയുടെ അമ്മ ശ്യാമളയുടെ ഇളയ സഹോദരി ഡോ.സരള ചെന്നൈയിലാണ്. കമല ജയിക്കുമെന്നതിൽ ഗ്രാമവാസികൾക്കു സംശയമൊന്നുമില്ല. പ്രസിഡന്റ് സ്ഥാനമേറ്റ ശേഷം അവർ നാട്ടിലെത്തുന്ന മുഹൂർത്തത്തിനായി കാത്തിരിക്കുകയാണവർ. സ്വീകരണത്തിനുള്ള ഒരുക്കങ്ങൾ ഇപ്പോൾ തന്നെ തുടങ്ങിക്കഴിഞ്ഞു. 2009ൽ അമ്മയുടെ ചിതാഭസ്മം ബംഗാൾ ഉൾക്കടലിൽ ഒഴുക്കാനാണു കമല അവസാനമായി തമിഴകത്തെത്തിയത്.
Discussion about this post