ബംഗളൂരു: കർണാടക ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിഞ്ഞു വീണ സ്ഥലത്തുനിന്നും മലയാളി രക്ഷാപ്രവർത്തകരോട് മടങ്ങാൻ നിർദ്ദേശിച്ച് കർണാടക പോലീസ്. ഇന്ത്യൻ സൈന്യം മാത്രം അപകട സ്ഥലത്തു മതിയെന്നും അരമണിക്കൂറിനകം മറ്റുള്ളവർ സ്ഥലത്തുനിന്ന് മാറാനുമാണ് പോലീസ് നിർദേശം.
അർജുന് വേണ്ടിയുള്ള തെരച്ചിലിൽ നിർണായക വിവരങ്ങൾ ലഭിച്ചെന്ന് സൈന്യം അറിയിച്ചിരുന്നു. റോഡിലെ റഡാർ പരിശോധനയിൽ രണ്ടിടങ്ങളിൽ കൂടി സിഗ്‌നൽ ലഭിച്ചുവെന്നാണ് പുതിയ വിവരം.
സിഗ്‌നൽ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ സ്ഥലങ്ങളിലെ മണ്ണ് നീക്കി പരിശോധന നടത്തുകയാണ്.രാവിലെ മുതൽ സ്‌കൂബ ഡൈവേഴേ്‌സ് പുഴയിൽ തെരച്ചിൽ നടത്തുന്നുണ്ട്. മണ്ണിടിച്ചിൽ നടന്നതിന് സമീപത്തുള്ള പുഴയിലാണ് സ്‌കൂബ ഡൈവേഴ്‌സ് പരിശോധന നടത്തുന്നത്. പുഴയിൽ മൺകൂനയുള്ള സ്ഥലത്താണ് പരിശോധന.
Discussion about this post