കൊച്ചി: പ്രസവിച്ചയുടന്‍ നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞ കേസില്‍ പ്രതിയായ യുവതിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കേസന്വേഷണം നിലവിൽ പൂർത്തിയായത് ആണെന്നും കൂടാതെ കുഞ്ഞിന്റെ അമ്മയായിരുന്ന 23 വയസ്സുകാരി ലൈംഗികാതിക്രമ കേസില്‍ അതിജീവിതയാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
അതേസമയം കര്‍ശന ഉപാധികളോടെയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്.എറണാകുളം ജില്ല വിട്ടു പോകരുത് എന്നാണ് യുവതിയോട് കോടതി നിർദ്ദേശിച്ചത്. ഇക്കഴിഞ്ഞ മേയ് മൂന്നിനായിരുന്നു കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റില്‍നിന്ന് കുഞ്ഞിനെ കൊലപ്പെടുത്തി യുവതി വലിച്ചെറിഞ്ഞത്
Discussion about this post