പത്തനംതിട്ട: കുടുംബ കലഹത്തെ തുടര്‍ന്ന് ബന്ധുക്കളെ തെറ്റിദ്ധരിപ്പിക്കാൻ കിണറ്റിൽ ചാടിയെന്ന് വരുത്തിയ ഗൃഹനാഥന്‍ ഫയർഫോഴ്സിനെ വട്ടംകറക്കിയത് മണിക്കൂറുകളോളം . പത്തനംതിട്ട കൊടുമൺ ചിരണിക്കല്‍ പ്ലാന്തോട്ടത്തില്‍ ജോസ് (41) ആണ് ഫയർഫോഴ്സിനെ 80 അടി ആഴമുള്ള കിണറ്റില്‍ ചാടിച്ചത്. ജോസ് കിണറ്റില്‍ ചാടിയെന്ന സംശയത്തെത്തുടര്‍ന്ന് രാത്രി മൂന്നു മമണിക്കൂറോളമാണ് അഗ്നി രക്ഷാ സേനയും നാട്ടുകാരും കിണറ്റിനുള്ളിൽ ആളെ തേടിയത് . ഒടുവില്‍ തൊട്ടടുത്തുള്ള ആള്‍ താമസമില്ലാത്ത വീടിന്റെ തിണ്ണയില്‍ കിടന്നുറങ്ങുന്നനിലയിൽ യുവാവിനെ രാവിലെ കണ്ടെത്തുകയായിരുന്നു.
രാത്രി 10 മണിയോടെ വീട്ടിൽ വഴക്കു നടന്നുവെന്നും 11 മണിയോടെ ജോസ് പുറത്തിറങ്ങുകയും തുടര്‍ന്ന് കിണറ്റില്‍ എന്തോ വീഴുന്ന വലിയ ശബ്ദം കേട്ടു എന്നുമാണ് വീട്ടുകാര്‍ പറഞ്ഞത്. ഇതേ തുടർന്നാണ് ഫയർ ഫോഴ്‌സിനെ വിളിച്ചു വരുത്തിയത്, കൂടാതെ നാട്ടുകാരും പുലരുവോളം തെരച്ചലിൽ ഏർപ്പെട്ടു.
Discussion about this post