ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ രാജ്യത്തിന്റെ നാരിശക്തികൾക്കും പ്രത്യേക പരിഗണന. വനിതാ ശാക്തീകരണത്തിനായി മാത്രം 3 ലക്ഷം കോടി രൂപയാണ് ബജറ്റിൽ മാറ്റിവച്ചിരിയ്ക്കുന്നത്.സ്ത്രീകൾക്കായി പ്രത്യേക നൈപുണ്യ പരിശീലന കേന്ദ്രങ്ങൾ. കൂടുതൽ വർക്കിങ് വുമൺ ഹോസ്റ്റലുകൾ രാജ്യത്ത് സാധ്യമാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
വനവാസി വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക ക്ഷേമത്തിനായി കൂടുതൽ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചു. 5 ലക്ഷം വനവാസികൾക്ക് പദ്ധതിയിലൂടെ പ്രയോജനം ലഭിക്കും. എംഎസ്എംഇകൾക്ക് പ്രത്യേക പരിഗണന നൽകുമെന്ന് ധനമന്ത്രി. എംഎസ്എംഇകൾക്ക് ഈടില്ലാതെ വായ്പ നൽകുമെന്ന് പ്രഖ്യാപനം. ഇതിനായി പ്രത്യേക സഹായ ഫണ്ട് എന്ന പേരിൽ ആയിരം കോടി വകയിരുത്തുമെന്നും പാർലമെൻറിൽ ധനമന്ത്രി വ്യക്തമാക്കി.
കാർഷിക മേഖലയ്ക്ക് 1.52 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. അടുത്ത രണ്ടുവർഷത്തിൽ ഒരു കോടി കർഷകരെ ജൈവകൃഷിയിലേക്ക് ആകർഷിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം. കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കുന്ന വിളകൾ കർഷകർക്ക് ലഭ്യമാക്കും. എണ്ണക്കുരുക്കളുടെ ഉത്പാദനം വർധിപ്പിക്കാൻ നവീന പദ്ധതിയും പ്രഖ്യാപിച്ചു.
Discussion about this post