ന്യൂഡൽഹി :2024 25 ബജറ്റ് തൊഴിലിന്റെയും അവസരങ്ങളുടെയും ഒരു പുതിയ യുഗത്തിന് തുടക്കമിടുന്നതാണ് എന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ . ഇന്ത്യ ഒരു വികസിത രാഷ്ട്രമായി ഉയർന്നുവരുന്നതിൽ ഈ ബജറ്റ് രാജ്യത്തിന് കുതിച്ച് ഉയരാനുള്ള വേഗത വർദ്ധിപ്പിക്കും എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന് കീഴിൽ രാജ്യത്തിന്റെ പുതിയ ലക്ഷ്യബോധവും പ്രതീക്ഷയും ശുഭാപ്തിവിശ്വാസവുമാണ് ബജറ്റിൽ കാണുന്ന്. മാത്രമല്ല, അവയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരതത്തിന്റെ യുവാക്കളുടെയും നാരീശക്തിയുടെയും കർഷകരുടെയും ശക്തി പ്രയോജനപ്പെടുത്തുന്നതാണ് മൂന്നാം മോദി സർക്കാരിന്റെ പുതിയ ബജറ്റ് . തൊഴിലിന്റെയും അവസരങ്ങളുടെയും ഒരു പുതിയ യുഗത്തിന് തുടക്കമിട്ടു, എന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.
ജനങ്ങൾക്കും വികസനത്തിനും വേണ്ടിയുള്ള ദീർഘവീക്ഷണമുള്ള ബജറ്റ് അവതരിപ്പിച്ചതിന് ‘ പ്രധാനമന്ത്രിയോടും ധനമന്ത്രി നിർമല സീതാരാമനോടും ആഭ്യന്തരമന്ത്രി ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
Discussion about this post