തിരുവനന്തപുരം : സ്വർണ വില കുറഞ്ഞു. ഒറ്റയടിക്ക് പവന് കുറഞ്ഞത് 2000 രൂപ. കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതിന് പിന്നാലെയാണ് കേരളത്തിൽ സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തിയത്.
ഗ്രാമിന് 250 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 6, 495 രൂപയായി . ഒരു പവന് 51, 960 രൂപയായി.
ബജറ്റിൽ നികുതി കുറഞ്ഞത് വിപണയിൽ പ്രതിഫലിച്ചു. ഇതോടെയാണ് വിലയിൽ വൻ കുറവ് രേഖപ്പെടുത്തിയത്. പവന് 2000 കുറഞ്ഞതോടെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്കാണ് സ്വർണ വില എത്തിയത്.
ഇതിനുപുറമേ മൊബൈൽ ഫോണുകളുടെയും ചാർജറിന്റെയും വില കുറയും. ഫോൺ ഇറക്കുമതി തീരുവ കുറച്ചു.ഇന്ത്യൻ മൊബൈൽ വ്യവസായം പക്വത പ്രാപിച്ചിട്ടുണ്ടെന്നും, മൊബൈൽ ഫോണുകളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി, മൊബൈൽ പിസിഡിഎ (പ്രിന്റഡ് സർക്യൂട്ട് ഡിസൈൻ അസംബ്ലി), മൊബൈൽ ചാർജുകൾ എന്നിവയുടെ നികുതി 15% ആയി കുറയ്ക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.
വസ്ത്രങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി കുറച്ചതോടെ ഇവയ്ക്കും വില കുറയും. തുകൽ ഉൽപ്പനങ്ങൾക്കും താരതമ്യേന വിലകുറയും.
സമുദ്രോൽപന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കാൻ നികുതിയിളവ് നൽകും. മത്സ്യങ്ങൾക്കുള്ള തീറ്റ ഉൾപ്പടെ 3 ഉൽപന്നങ്ങൾക്ക് നികുതി കുറയ്ക്കും. ചെമ്മീൻ തീറ്റയ്ക്ക് ഉൾപ്പടെ വില കുറയ്ക്കും.
Discussion about this post