മുംബൈ : ഇന്ത്യൻ സിനിമയിലെ നടിമാരുടെ സമ്പത്തിനെക്കുറിച്ച് വെളിപ്പെടുത്തുന്ന ഒരു പട്ടികയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇന്ത്യയിലെ ഏറ്റവും ധനികയായ നടിയുടെ മൊത്തം ആസ്തി 862 കോടി രൂപയാണ്. രാജ്യാന്തര തലത്തിൽ തന്നെ പ്രശസ്തയായ ഐശ്വര്യ റായി ആണ് ഇന്ത്യൻ സിനിമയിലെ ഏറ്റവും ധനികയായ ആ താരം. രാജ്യത്തെ ഏറ്റവും ധനികരായ നടിമാരുടെ പട്ടികയിൽ ഒരു ദക്ഷിണേന്ത്യൻ താരവും ഉൾപ്പെട്ടിട്ടുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതൽ സമ്പത്തുള്ള നടിമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് പ്രിയങ്ക ചോപ്രയാണ്. 650 കോടിയുടെ ആസ്തിയാണ് പ്രിയങ്കയ്ക്ക് ഉള്ളത്. 550 കോടി രൂപയുടെ ആസ്തിയുള്ള ആലിയ ഭട്ട് ആണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്തുള്ള ദീപിക പദുകോണിന്റെ ആസ്തി 500 കോടിയാണ്.
കരീന കപൂറിന് 485 കോടിയും കത്രീന കൈഫിന് 250 കോടി രൂപയും ആണ് ആസ്തിയുള്ളത്. പട്ടികയിൽ ഉള്ള ഒരേയൊരു ദക്ഷിണേന്ത്യൻ താരം നയൻതാരയാണ്. 200 കോടിയുടെ ആസ്തിയാണ് നയൻതാരക്കുള്ളത്. സിനിമകൾ കൂടാതെ പരസ്യങ്ങളിൽ നിന്നും ദേശിയ-അന്താരാഷ്ട്ര ഷോകളിൽ നിന്നും വിവിധ ബ്രാൻഡുകളുടെ അംബാസഡർഷിപ്പിൽ നിന്നും എല്ലാം കോടികളുടെ വരുമാനമാണ് ഈ നടിമാർ നേടുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Discussion about this post