മാവേലിക്കര: ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ എ.ബി.വി.പി പ്രവർത്തകൻ വിശാൽ കൊല്ലപ്പെട്ട കേസിൽ പ്രതികൾക്ക് കുരുക്ക് മുറുകുന്നു. തന്റെ മുൻപിൽ വെച്ചാണ് വിശാലിനെ കാമ്പസ് ഫ്രണ്ട് പ്രവർത്തകൻ ഷെഫീക്ക് കുത്തി പരിക്കേൽപ്പിച്ചതെന്ന് ആറാം സാക്ഷി രാഹുലും നാലാം സാക്ഷി വിനു ശേഖറും മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി പി.പി പൂജ മുമ്പാകെ മൊഴി നൽകി.
ലവ് ജിഹാദ് വിരുദ്ധ പ്രവർത്തനങ്ങളിൽ വിശാൽ സജീവമായി ഇടപെട്ടിരുന്നതായും ഇതിന്റെ പകയാണ് പ്രതികളെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും സാക്ഷികൾ ക്രോസ് വിസ്താരത്തിൽ വ്യക്തമാക്കി.
ഷെഫീഖ് തന്നോടൊപ്പം സ്കൂൾ കാലഘട്ടത്തിൽ പഠിച്ചിരുന്ന ആളാണെന്നും അതുകൊണ്ടുതന്നെ ഷെഫീക്കിനെ കൃത്യമായി തിരിച്ചറിയാൻ സാധിക്കുമെന്ന് കൂടി നാലാം സാക്ഷി വിനു ശേഖർ കോടതിയിൽ മൊഴി കൊടുത്തു.
എബിവിപി പ്രവർത്തകർ നവാഗതരെ സ്വീകരിച്ചുകൊണ്ട് നിന്ന സമയം ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നും ആക്രമണത്തിൽ വിശാലിനോടൊപ്പം വിഷ്ണുപ്രസാദ്, ശ്രീജിത്ത് എന്നിവർക്കും ഗുരുതരമായി ഗുരുതരമായി പരിക്കേറ്റുവെന്നും ഇതിനു ഞാൻ സാക്ഷിയാണെന്നും രാഹുൽ മൊഴി നൽകി.
സാക്ഷി മൊഴി ശക്തമായതോടു കൂടി ക്യാമ്പസ് ഫ്രണ്ടിനെതിരെ കുരുക്ക് മുറുകുകയാണ്. നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർത്ഥി വിഭാഗമാണ് ക്യാമ്പസ് ഫ്രണ്ട്.
Discussion about this post