ഷിരൂർ: കർണാടകത്തിലെ ഷിരൂരിൽ അപ്രതീക്ഷിതമായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഇന്ന് ഒൻപതാം ദിവസത്തിലേക്ക് കടക്കും . ഗംഗാവലി പുഴയുടെ അടിത്തട്ട് കേന്ദ്രീകരിച്ച് പരിശോധന നടത്താനാണ് സൈന്യത്തിൻ്റെ തീരുമാനം.
സോണാർ പരിശോധനയിൽ പുഴയുടെ അടിത്തട്ടിൽ വലിയ വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.ഇതിനെ തുടർന്നാണ് പരിശോധന പുഴയിൽ കേന്ദ്രീകരിക്കുന്നത്. റഡാർ പരിശോധയിൽ സിഗ്നൽ കിട്ടിയ അതേ സ്ഥലത്തുനിന്നാണ് സോണാർ പരിശോധനയിൽ വലിയ വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയത്
അർജുൻ്റെ ലോറിയോ അല്ലെങ്കിൽ പുഴയിലേക്ക് മറിഞ്ഞ ടവറോ ആകാം ഇതെന്നാണ് സൈന്യത്തിന്റെ നിഗമനം
Discussion about this post