സാധാരണയായി നമ്മുടെ വീടും പരിസരവും തൂത്തുവാരാനായി ഉപയോഗിക്കുന്നത് എന്താണ്? ചൂൽ അല്ലേ.. ഇതിനെന്തെങ്കിലും പോഷകഗുണമുള്ളതായി അറിയാമോ? എന്നാൽ ശ്രദ്ധിച്ചോളൂ കലോറി വരെ രേഖപ്പെടുത്തിയ ചൂൽ ഇവിടെ വാങ്ങാൽ കിട്ടും. LiveBird8999 എന്ന യൂസർ റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിലാണ് ഒരു ചൂലിന് സാധാരണ ഒരു ആഹാരസാധനത്തിന് കാണിക്കുന്ന പോഷകമൂല്ല്യങ്ങളെല്ലാം കാണിക്കുന്നത്. ‘150 കലോറിയുള്ള ഒരു ചൂൽ’ എന്ന കാപ്ഷനോടു കൂടിയാണ് ചിത്രം റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കലോറി, ഫാറ്റ് കണ്ടന്റ് എന്നിവയെല്ലാം ഇതിൽ കാണിച്ചിരിക്കുന്നത് കാണാം. എന്തായാലും ന്യൂട്രീഷൻ ലേബലോട് കൂടിയ ചൂലിന്റെ ചിത്രം വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. നിരവധിപ്പേർ ചിത്രത്തിന് കമന്റുകളുമായി എത്തുകയും ചെയ്തു. നിരവധിപ്പേരാണ് ചിത്രത്തിന് രസകരമായ കമന്റ് നൽകിയിരിക്കുന്നത്.
ഒരാൾ ചോദിച്ചിരിക്കുന്നത് ‘ഈ ചൂൽ തിന്നാനുള്ളതാണോ’ എന്നാണ്. 150 കലോറി വരെ ഇല്ലാതാക്കിയേക്കും എന്നാണ് ഇയാൾ പറയുന്നത്. മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നത്.










Discussion about this post