ലക്‌നൗ: ഉത്തർപ്രദേശിൽ കൻവാർ തീർത്ഥാടക സംഘത്തിന് നേരെ അമിത വേഗതയിൽ എത്തിയ ബൈക്ക് പാഞ്ഞു കയറി. അപകടത്തിൽ തീർത്ഥാടകൻ മരിച്ചു. മുസാഫർനഗറിൽ രാത്രിയോടെ ആയിരുന്നു സംഭവം.
ഉറങ്ങിക്കിടന്ന തീർത്ഥാടക സംഘമാണ് അപടത്തിൽപ്പെട്ടത്. ഉറങ്ങിക്കിടക്കുന്നതിനിടെ അമിത വേഗതയിൽ എത്തിയ ബൈക്ക് ഇവരുടെ ശരീരത്തിലേക്ക് പാഞ്ഞു കയറുകയായിരുന്നു. അഞ്ചോളം പേരുള്ള സംഘം ആയിരുന്നു ഉറങ്ങിക്കിടന്നിരുന്നത്. സംഭവത്തിൽ മറ്റുള്ളവർക്ക് പരിക്കേറ്റിരുന്നു.
സംഭവ സമയം അതുവഴി പോയവരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഒരാൾ മരിക്കുകയായിരുന്നു. നിലത്ത് വീണ് ബൈക്ക് യാത്രികനും പരിക്കുണ്ട്. പരിക്കേറ്റ മറ്റ് തീർത്ഥാകരുടെ നില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post