ന്യൂഡൽഹി : അഗ്നിവീറുകൾക്ക് വിവിധ സേനകളിൽ സംവരണവും പ്രായപരിധിയിൽ ഇളവുകളും നൽകുന്ന സുപ്രധാനമായ നയ മാറ്റം കേന്ദ്ര ആഭ്യന്തരമന്ത്രാലയം ബുധനാഴ്ച പ്രഖ്യാപിച്ചു. നാല് വർഷത്തെ ഭരണകാലത്ത് അഗ്നിവീറുകൾ നേടിയ അനുഭവവും പരിശീലനവുമാണ് അവരെ സായുധ സേനയ്ക്ക് അനുയോജ്യരാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും ആഭ്യന്തര മന്ത്രി അമിത് ഷായുടെ മാർഗനിർദേശത്തിലും എടുത്ത തീരുമാനം ബിഎസ്എഫ് അടക്കമുള്ള സൈനിക വിഭാഗങ്ങളെ ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തര മന്ത്രാലയം. ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്), കേന്ദ്ര വ്യവസായിക സുരക്ഷാ സേന (സിഐഎസ്എഫ്), റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) എന്നിവയെല്ലാം മുൻ അഗ്നിവീറുകൾക്ക് സംവരണവും പ്രായപരിധി ഇളവുകളും നൽകും.
2022 ജൂണിലാണ് കേന്ദ്രസർക്കാർ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചിരുന്നത്. 17-നും 21-നും ഇടയിൽ പ്രായമുള്ള യുവാക്കളെ നാല് വർഷത്തെ സേവന കാലയളവിലേക്ക് സൈന്യത്തിൽ എടുക്കുന്നതിനായാണ് സർക്കാർ അഗ്നിപഥ് റിക്രൂട്ട്‌മെൻ്റ് പദ്ധതി ആരംഭിച്ചത്. ഇങ്ങനെ റിക്രൂട്ട് ചെയ്യപ്പെടുന്ന സൈനികരാണ് അഗ്നിവീറുകൾ എന്നറിയപ്പെടുന്നത്.
Discussion about this post