ജിയോ അവതരിപ്പിക്കുന്ന ഫീച്ചർ ഫോണായ ഭാരത് 4ജി ഫോണുകളിലെ ഏറ്റവും പുതിയ മോഡൽ പുറത്തിറക്കി. വലിയ സ്‌ക്രീനും ജിയോ ചാറ്റ് പോലുള്ള അധിക സവിശേഷതകളുമാണ് ഈ ഫോണുകളുടെ സവിശേഷത. കഴിഞ്ഞവർഷം പുറത്തിറക്കിയിരുന്ന ജിയോ ഭാരത് ബി1 മോഡൽ ഫോണിന്റെ നവീകരിച്ച പതിപ്പാണ് ജിയോ ഭാരത് 4ജി ഫോണുകൾ.
പുതുതായി പുറത്തിറക്കിയിരിക്കുന്ന ജിയോ ഭാരത് ഫോണിന് 1399 രൂപയാണ് വില. 2.4 ഇഞ്ച് സ്‌ക്രീനും 2000 എംഎഎച്ച് ബാറ്ററിയുമാണ് ഈ ഫോണുകളിൽ ഉള്ളത്. മുൻ മോഡലുകളെ അപേക്ഷിച്ച് വലിയ സ്ക്രീനാണ് ഒരു പ്രധാന സവിശേഷത. കൂടാതെ
യുപിഐ ഇൻ്റഗ്രേഷൻ ജിയോ പേ, ലൈവ് ജിയോ ടിവി, ജിയോ സിനിമ, ജിയോ സാവൻ മ്യൂസിക് ആപ്പ്, പുതിയ ജിയോ ചാറ്റ് എന്നിവയുൾപ്പെടെയുള്ള ഫീച്ചറുകളോടെയാണ് പുതിയ ജിയോ ഭാരത് മോഡൽ പുറത്തിറക്കിയിരിക്കുന്നത്.
യുപിഐ പേയ്‌മെൻ്റുകൾക്കായി ജിയോ പേ ആപ്പ് ആണ് ഈ ഫോണിൽ ഉപയോഗിക്കാൻ കഴിയുക. മികച്ച റീച്ചാർജ് പ്ലാനുകളും ഈ പുതിയ മോഡലിൽ ലഭ്യമാകുന്നതാണ്.
28 ദിവസത്തേക്ക് 123 രൂപയും ഒരു വർഷത്തേക്ക് 1234 രൂപയും വരുന്ന പ്ലാനുകളിൽ അൺലിമിറ്റഡ് കോളുകളും ലഭിക്കും. 123 രൂപയുടെ പ്ലാനിൽ 14 ജി ബി ഡാറ്റയും 1234 രൂപയുടെ പ്ലാനിൽ 168 ജിബി ഡാറ്റയും ലഭിക്കും. ജിയോ സിം കാർഡുകൾ മാത്രമാണ് ഈ ഫോണിൽ ഉപയോഗിക്കാൻ കഴിയുക.
Discussion about this post