മംഗളുരു : ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചില്‍ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നു. അർജ്ജുൻ ട്രക്കിൽ തന്നെയുണ്ടോ എന്ന് ഇന്ന് പരിശോധിക്കും . പുഴയിൽ കണ്ടെത്തിയ ട്രക്ക് കേന്ദ്രീകരിച്ചാണ് ഇന്ന് രാവിലെ പരിശോധന ആരംഭിക്കുക. ഡൈവർമാരെ ഇറക്കി ലോറിയുടെ ക്യാബിനിൽ അർജുൻ ഉണ്ടോയെന്ന് കണ്ടെത്താനാണ് ആദ്യം ശ്രമിക്കുക. അതിനുശേഷം മാത്രമേ ട്രക്ക് പുറത്തെടുക്കാൻ ശ്രമിക്കുകയുള്ളൂ.
ഇതിനായി വ്യത്യസ്ത തരത്തിലുള്ള നൂതന ഉപകരണങ്ങൾ രാത്രിയോട് കൂടെ സൈന്യം സ്ഥലത്തെത്തിച്ചു . കരയിൽ നിന്ന് 20 മീറ്റർ അകലെ 5 മീറ്റർ ആഴത്തിൽ ലോറി ഉണ്ടെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ട്. അർജ്ജുന്റെ ലോറി കരയിൽ തന്നെ ഉണ്ടെന്ന് വാശി പിടിച്ച്, ലോറി ഡ്രൈവറും മലയാളി രക്ഷാപ്രവർത്തകരും സൈന്യത്തെ വഴി തെറ്റിച്ചിരിന്നു
അർജുൻ ഓടിച്ച ലോറി ഗംഗാവലി പുഴയിലെ മണ്ണിനടിയിൽ ഉണ്ടെന്ന് ഇന്നലെ വൈകീട്ടോടെ വ്യക്തമായിരുന്നു. ഇതോടെ അർജുൻ എവിടെ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് രക്ഷാപ്രവർത്തകർ. ലോറിയുടെ ക്യാബിനിൽ തന്നെ അർജുൻ ഉണ്ടാകാനാണ് സാധ്യത. ഇത് ഉറപ്പിക്കാനാകും ഡൈവർമാർ രാവിലെ ശ്രമം ആരംഭിക്കുക.
Discussion about this post