രാമായണ മാസത്തിൽ, രാമായണത്തെ അപമാനിച്ച് പംക്തി പ്രസിദ്ധീകരിച്ച് ജമാ അത്താ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള മാധ്യമം പത്രം. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കി ഹിന്ദു ഐക്യവേദി.
പംക്തി പിൻവലിച്ച് ഹിന്ദുസമൂഹത്തോട് മാപ്പുപറയണമെന്നും മതനിന്ദയ്‌ക്കെതിരെ പോലീസ് കേസെടുക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. മാധ്യമം പത്രത്തിന്റെ കോട്ടയം, തൃശൂർ, കൊല്ലം ബ്യൂറോകളിലേക്ക് ഹിന്ദു ഐക്യവേദി മാർച്ച് നടത്തി
‘രാമായണ സ്വരങ്ങൾ’ എന്ന പേരിൽ മാധ്യമം ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച പംക്തിക്കെതിരെയാണ് പ്രതിഷേധം. ഡോ. ടി.എസ് ശ്യാംകുമാറാണ് പംക്തി എഴുതിയത്. ശ്രീരാമചന്ദ്രനെയും ആദികവി വാത്മീകിയെയും ഭാഷാ പിതാവ് തുഞ്ചത്തെഴുത്തച്ഛനെയും അധിക്ഷേപിക്കുന്നതാണ് പംക്തിയെന്ന് ഹിന്ദു ഐക്യവേദി ചൂണ്ടിക്കാട്ടിയിരുന്നു.
ജമാഅത്തെ ഇസ്ലാമിയുടെ ഉടമസ്ഥതയിലുള്ള ദിനപത്രം രാമായണത്തിനെതിരെ പംക്തി പ്രസിദ്ധീകരിച്ച് മതവികാരം വ്രണപ്പെടുത്തുകയും കലാപത്തിന് അവസരം ഒരുക്കുകയുമാണ് ചെയ്യുന്നതെന്നും ഹിന്ദു ഐക്യവേദി വിമർശിച്ചു.
Discussion about this post