മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന് ആദരവുമായി ഫ്രഞ്ച് മ്യൂസിയം. ഷാരൂഖ് ഖാന്റെ ചിത്രം പതിപ്പിച്ച സ്വർണനാണയം പുറത്തിറക്കിക്കൊണ്ടാണ് മ്യൂസിയം താരത്തിനോടുള്ള ആദരവ് പ്രകടിപ്പിച്ചത്. പാരീസിലെ ഗ്രെവിൻ മ്യൂസിയമാണ് ഷാരൂഖ് ഖാന്റെ പേരിൽ നാണയമിറക്കിയത്.
പാരീസിലെ സെയിൻ നദിയുടെ വലതുകരയിൽ ഗ്രാൻഡ്‌സ് ബൗൾവാർഡുകളിലെ ഒരു മെഴുക് മ്യൂസിയമാണ് ഗ്രെവിൻ മ്യൂസിയം. ഗ്രെവിൻ മ്യൂസിയം സ്വർണനാണയമിറക്കി ആദരിച്ച ആദ്യത്തെ ഇന്ത്യൻ നടനാണ് ഷാരൂഖ് ഖാൻ. ഇതിനകം ലോകത്തിലെ നിരവധി മ്യൂസിയങ്ങളിൽ താരത്തിന്റെ മെഴുകു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം, സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ‘കിംഗ്’ ആണ് താരത്തിന്റേതായി ഒരുങ്ങുന്ന അടുത്ത ചിത്രം. ഷാരൂഖ് നായകനായി അവസാനം ഇറങ്ങിയ പത്താൻ, ജവാൻ, ഡങ്കി എന്നീ മൂന്ന് ചിത്രങ്ങളും മികച്ച രീതിയിൽ വിജയം നേടിയിരുന്നു.
Discussion about this post