മുംബൈ : മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെ. 2024 ഒക്ടോബറിൽ ആയിരിക്കും മഹാരാഷ്ട്രയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. സംസ്ഥാന തിരഞ്ഞെടുപ്പിൽ എംഎൻഎസ് 200 മുതൽ 250 വരെ സീറ്റുകളിൽ മത്സരിക്കുമെന്നാണ് രാജ് താക്കറെ വ്യക്തമാക്കിയിട്ടുള്ളത്.
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ തൻ്റെ പാർട്ടി 200-225 സീറ്റുകളിൽ മത്സരിച്ചേക്കുമെന്ന് എംഎൻഎസ് നേതാവ് പ്രകാശ് മഹാജൻ തിങ്കളാഴ്ച സൂചന നൽകിയിരുന്നു. എംഎൻഎസ് ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തിന് എതിരാണെന്നും അദ്ദേഹം അറിയിച്ചു. എല്ലാ ആനുകൂല്യങ്ങളും സാമ്പത്തിക മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്ന് മഹാരാഷ്ട്ര നവ നിർമ്മാൺ സേന വിശ്വസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള എംഎൻഎസ് ബിജെപി, ശിവസേന, അജിത് പവാറിൻ്റെ എൻസിപി എന്നിവ ഉൾപ്പെടുന്ന ഭരണ സഖ്യത്തിനാണ് പിന്തുണ നൽകിയിരുന്നത്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യം വേണ്ട എന്നാണ് രാജ് താക്കറെയുടെ തീരുമാനം.
Discussion about this post