തിരുവനന്തപുരം:വൈസ് ചാൻസിലർ നിയമനത്തിന് സെനറ്റ് / സിൻഡിക്കേറ്റ് പ്രതിനിധിയെ നൽകാതെ യൂണിവേഴ്സിറ്റികൾ . ഇതേ തുടർന്ന് നിലവിലെ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി ഗവർണർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകും.
വാഴ്സിറ്റികളുടെ ചാൻസലറായ ഗവർണർ സർവകലാശാലകൾക്കെതിരേ ഇത്തരത്തിൽ നീങ്ങുന്നത് അപൂർവ്വമായ നടപടിയാണ് . അതേസമയം ഒരു ഡസനിലേറെ തവണ രേഖാമൂലം ആവശ്യപ്പെട്ടിട്ടും വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകാതെ വാഴ്സിറ്റികൾ ഒളിച്ചു കളി നടത്തുകയായിരുന്നു . സർക്കാരിനെ സഹായിക്കാൻ വേണ്ടിയാണു വാഴ്സിറ്റികൾ ഈയൊരു നടപടി കൈക്കൊണ്ടത്. എന്നാൽ വി.സി നിയമനത്തിൽ സർക്കാരിന് ഒരു റോളുമില്ലെന്നാണ് ഗവർണറുടെ നിലപാട്.
ഇതേ തുടർന്നാണ് വാഴ്ജ്‌സിറ്റികളുടെ പൂർണ്ണമായ നിസ്സഹകരണം ചൂണ്ടിക്കാണിച്ച ഗവർണർ കോടതിയെ സമീപിക്കുന്നത്
Discussion about this post