തൃശ്ശൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഴിമതിയെക്കുറിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മൗനം പാലിക്കുന്നതെന്തിനെന്ന് കേന്ദ്ര പരിസ്ഥിതി സഹമന്ത്രി പ്രകാശ് ജാവേദേക്കര്‍.
പശ്ചിമഘട്ട സംരക്ഷണവും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും സംബന്ധിച്ച് ഈ മാസം തന്നെ കേന്ദ്രം സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതിരപ്പിള്ളിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ജലവൈദ്യുതി പദ്ധതിക്കെതിരെ മന്ത്രിക്ക് പ്രദേശത്തെ ആദിവാസികള്‍ നിവേദനം നല്‍കിയിട്ടുണ്ട്. പദ്ധതിക്ക് അനുമതി നല്കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നതിനിടെയാണ് പ്രകാശ് ജാവേദ്ക്കറുടെ മിന്നല്‍ സന്ദര്‍ശനം.
Discussion about this post