തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി പഞ്ചാബിൽ നിന്നുള്ള പ്രതിനിധി സംഘം. പഞ്ചാബ് പ്രവാസി മന്ത്രി കുൽദീപ് സിംഗ് ധലിവാളിന്റെ നേതൃത്വത്തിലുള്ള ഏഴംഗസംഗമാണ് ക്ലിഫ് ഹൗസിൽ എത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാന പ്രതിനിധികളായി നോർക്ക വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകി , നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത്ത് കോളശ്ശേരി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
സംസ്ഥാന പ്രവാസികാര്യ വകുപ്പിന്റെയും നോർക്ക റൂട്ട്സിന്റെയും പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനാണ് പഞ്ചാബിൽ നിന്നുള്ള പ്രതിനിധി സംഘം കേരളത്തിൽ എത്തിയിട്ടുള്ളത്. പ്രവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും അവർ നേരിടുന്ന പ്രശ്നങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ സഹകരണത്തോടുകൂടി പരിഹാരം കാണുന്നതിലും ഒത്തൊരുമയോടെ പ്രവർത്തിക്കാൻ ഇരുപക്ഷവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ തീരുമാനമായി.
കുടിയേറ്റ പ്രവണതകളിലും പ്രവാസികാര്യ വിഷയങ്ങളിലും നിരവധി സമാനതകൾ ഉള്ള സംസ്ഥാനങ്ങളാണ് കേരളവും പഞ്ചാബും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. ഇരു സംസ്ഥാനങ്ങളുമായി പരസ്പര സഹകരണത്തിന് സാധ്യതയുള്ള മേഖലകൾ കണ്ടെത്തും എന്നും മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post