കൊച്ചി:ഏകദിന ഭരതനാട്യം ശില്‍പ്പശാലയ്ക്ക് തയ്യാറെടുത്ത് പതഞ്ജലി യോഗ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് സെന്റർ. (പൈതൃക്) ഗവേഷണ വിഭാഗമാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നത്. എറണാകുളം ടി ഡി റോഡിലുള്ള പൈതൃക് ഭവനില്‍ വച്ച് ഞായറാഴ്ച്ച രാവിലെ 9 മണി മുതല്‍ വൈകീട്ട് നാല് മണി വരെയാണ് ശില്‍പ്പശാല നടക്കുക.
പ്രശസ്ത ഭരതനാട്യം നര്‍ത്തകിയും നൃത്ത സംവിധായകയുമായ മഞ്ജു വി നായരാണ് ശില്‍പ്പശാലയ്ക്ക് നേതൃത്വം നൽകുന്നത്. യമന്‍ കല്യാണി രാഗത്തിലും മിശ്രചാപ്പ് താളത്തിലും ചിട്ടപ്പെടുത്തിയിട്ടുള്ള തുളസീദാസ ഭജനാണ് ശിൽപ്പശാലയിൽ പങ്കെടുക്കുന്നവരെ പരിശീലിപ്പിക്കുക.
കാസര്‍ഗോഡ്, കേരള കേന്ദ്ര സര്‍വകലാശാല കള്‍ച്ചറല്‍ സ്റ്റഡീസ് ഡീനും ഫിസിക്‌സ് വിഭാഗം പ്രൊഫസറും വിമെന്‍ സെല്‍ ചെയര്‍പേഴ്‌സണും സംഗീതജ്ഞയും നര്‍ത്തകിയുമായ ഡോ. സ്വപ്‌ന എസ് നായരാണ് ശില്‍പ്പശാലയിലെ മുഖ്യാതിഥിയും ഉദ്ഘാടകയും. ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓഡിയോ, വീഡിയോ ഫയലുകളും ലഭിക്കും. രജിസ്റ്റര്‍ ചെയ്ത് ശില്‍പ്പശാലയില്‍ പരിശീലനം നേടുന്നവര്‍ക്ക് പൈതൃക് ഗവേഷണ വിഭാഗത്തിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
പൈതൃക് ഡയറക്ടര്‍ ശ്രീ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, സെക്രട്ടറി ശ്രീ ദിനചന്ദ്രന്‍, വൈസ് പ്രസിഡന്റ് ശ്രീ മധു എസ് നായര്‍, ജോയിന്റ് സെക്രട്ടറി ശ്രീമതി ജയശ്രീ സോമരാജ്, അക്കാഡമിക് ഡയറക്ടര്‍ കെ കെ സന്തോഷ് എന്നിവര്‍ നര്‍ത്തകര്‍ക്ക് ആവശ്യവും അനുയോജ്യവുമായ യോഗാസനങ്ങള്‍, പ്രാണായാമങ്ങള്‍, യോഗാതെറാപ്പി, അംഗീകൃത യോഗ കോഴ്‌സുകള്‍ തുടങ്ങിയവ പരിചയപ്പെടുത്തും. നാട്യകലാരംഗത്തെ ഗവേഷണ സാധ്യതകളെക്കുറിച്ച് പൈതൃക് ഗവേഷണ വിഭാഗം ഡയറക്ടറും ശില്‍പ്പശാല കോര്‍ഡിനേറ്ററുമായ ഡോ. മേഘ ജോബി സംസാരിക്കും.
വിശദവിവരങ്ങള്‍ക്ക് ഡോ. മേഘ ജോബി- ഡയറക്ടര ഓഫ് റിസര്‍ച്ച് സ്റ്റഡീസ് പൈതൃക് ഭവന്‍, ടി ഡി റോഡ് എംജി റോഡ് മെട്രോസ്‌റ്റേഷന്‍, എറണാകുളം മൊബൈല്‍: 7907468247 ബന്ധപ്പെടണമെന്ന് അധികൃതർ വ്യക്തമാക്കി.
Discussion about this post