കൊച്ചി: മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കും കാത്തിരിപ്പുകൾക്കും ശേഷം കേരളത്തിലേക്കുള്ള മൂന്നാമത്തെ വന്ദേഭാരത് ട്രെയിൻ ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചു. പുതിയ വന്ദേ ഭാരത് ട്രെയിൻ എറണാകുളം-ബെംഗളൂരു റൂട്ടിലാണ് സർവീസ് നടത്തുക. ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസ് നടത്തുന്നത്. ജൂലൈ 31നാണ് ആദ്യ വന്ദേ ഭാരത് സർവീസ് നടത്തുക.
ഓണത്തിന് മുമ്പ് കേരളത്തിൽ മൂന്നാം വന്ദേ ഭാരത് സർവീസ് ഏർപ്പെടുത്തുമെന്ന് റെയിൽവേ നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നത് ബെംഗളൂരുവിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന നിരവധി മലയാളികൾക്ക് പ്രയോജനപ്പെടും. പുതിയ ട്രെയിനിന് എറണാകുളം, തൃശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ബെംഗളൂരു എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
Discussion about this post