കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ കാർ അപകടത്തിൽ പെട്ട് മലയാള സിനിമയിലെ പ്രമുഖരായ യുവതാരങ്ങൾക്ക് പരിക്ക് . അർജുൻ അശോകനും മാത്യു തോമസും സംഗീത് പ്രതാപും ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. എംജി റോഡിൽ പുലർച്ചെ 1:30നാണ് അപകടം നടന്നത്. മൂന്ന് താരങ്ങൾക്കും നേരിയ പരിക്കേറ്റു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
താരങ്ങൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരണത്തിടെയാണ് സംഭവം നടന്നത് . സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു കാർ ഓടിച്ചത്. വഴിയിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളിലും കാർ തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റു. നേരിയ വ്യത്യാസത്തിനാണ് വലിയ അപകടം ഒഴിവായത്.
നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയുമായിരുന്നു. ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ‍് ഡെലിവറി ബോയിയുടെ ബൈക്കിലിടിച്ചു. തലകീഴായി മറിഞ്ഞ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളിൽ ഇടിച്ചാണ് നിന്നത്.കൂടുതൽ വിവരങ്ങൾ ലഭ്യമല്ല
Discussion about this post