തിരുവനന്തപുരം : കഴിഞ്ഞ ദിവസം ചേർന്ന കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തിൽ തനിക്കെതിരെ ഉണ്ടായ വിമർശനത്തിൽ കടുത്ത അതൃപ്തി വ്യക്തമാക്കി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമാന്തര പ്രവർത്തനം നടത്തിയതിനാണ് പ്രതിപക്ഷ നേതാവിനെതിരെ കെ പി സി സി വിമർശനം കടുപ്പിച്ചത്.
അതൃപ്തി പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി തിരുവനന്തപുരം ഡി.സി.സി ഇന്നലെ സംഘടിപ്പിച്ച ക്യാമ്പ് എക്‌സിക്യൂട്ടിവിൽ നിന്നും വി ഡി സതീശൻ വിട്ടുനിന്നു. ഇനി ഹൈക്കമാൻഡിൽ നിന്നു മാർഗ നിർദേശം ലഭിച്ചാൽ മാത്രം തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളിൽ പങ്കെടുക്കാമെന്ന നിലപാടിലാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട് .
തന്നെ അറിയിക്കാതെ പ്രസിഡന്റ് കെ.സുധാകരന്റെ അദ്ധ്യക്ഷതയിൽ നടത്തിയ കെ.പി.സി.സി ഭാരവാഹിയോഗത്തിലെ വിമർശനം മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയതിലും അദ്ദേഹത്തിന് അമർഷമുണ്ട്. വിഷയത്തിൽ ഹൈക്കമാൻഡിന് പരാതി നൽകുമെന്നാണ് കരുതപ്പെടുന്നത്. പ്രശ്‌നം പരിഹരിക്കാൻ ഹൈക്കമാൻഡ് ഇടപെട്ടേക്കും.
Discussion about this post