Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ആ താരത്തിന്റെ കൈയ്യും കാലും കഴുകി കുടിക്കണം; ഇന്ത്യയുടെ രക്ഷകനെ വാനോളം പുകഴ്ത്തി ചഹൽ, അവൻ ഇല്ലെങ്കിൽ ഫൈനൽ ഇല്ല

by Brave India Desk
Mar 6, 2026, 02:57 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

2026 ടി20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയ ആവേശകരമായ വിജയത്തിന് പിന്നാലെ ജസ്പ്രീത് ബുംറയെ പ്രശംസ കൊണ്ട് മൂടി യുസ്‌വേന്ദ്ര ചഹൽ. സമ്മർദ്ദഘട്ടങ്ങളിൽ ഇന്ത്യയുടെ രക്ഷകനായി അവതരിക്കുന്ന ബുംറയെ വെറുമൊരു താരമായല്ല, മറിച്ച് ഇന്ത്യയുടെ അമൂല്യ നിധിയായാണ് കാണേണ്ടതെന്ന് ചഹൽ പറഞ്ഞു.

ജിയോ ഹോട്ട്സ്റ്റാറിൽ നടന്ന ചർച്ചയ്ക്കിടെയാണ് ചഹൽ ബുംറയുടെ പ്രകടനത്തെക്കുറിച്ച് വാചാലനായത്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്കിനെ ആദ്യ പന്തിൽ തന്നെ പുറത്താക്കിയ ബുംറയുടെ നീക്കത്തെ ചഹൽ വിശേഷിപ്പിച്ചത് ഇങ്ങനെ:

Stories you may like

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

“നിങ്ങൾ എന്നെ സ്പിന്നിലെ ഗ്രാൻഡ് മാസ്റ്റർ എന്ന് വിളിക്കുന്നത് പോലെ ബുംറ ബൗളിംഗിലെ യഥാർത്ഥ ഗ്രാൻഡ് മാസ്റ്ററാണ്. പിച്ചിന്റെ സ്വഭാവം വേഗത്തിൽ മനസ്സിലാക്കി സ്ലോവർ ബോളിലൂടെ ഹാരി ബ്രൂക്കിനെ വീഴ്ത്തിയത് അദ്ദേഹത്തിന്റെ മികവാണ്. ബുംറയുടെ കൈയ്യും കാലും കഴുകി ആ വെള്ളം കുടിക്കണം, അത്രത്തോളം വലിയ സേവനമാണ് അദ്ദേഹം രാജ്യത്തിന് നൽകുന്നത്.”

അവസാന മൂന്ന് ഓവറിൽ ഇംഗ്ലണ്ടിന് ജയിക്കാൻ 45 റൺസ് വേണമായിരുന്നു. എന്നാൽ 18-ാം ഓവറിൽ ബുംറ വഴങ്ങിയത് വെറും 6 റൺസ് മാത്രം. തുടർന്ന് 19-ാം ഓവർ എറിഞ്ഞ ഹാർദിക് പാണ്ഡ്യയുടെ ആദ്യ പന്ത് സിക്സർ പോയെങ്കിലും, പതറാതെ തിരിച്ചുവന്ന ഹാർദിക് വെറും 9 റൺസ് മാത്രം നൽകി ഇന്ത്യയെ സുരക്ഷിത സ്ഥാനത്തെത്തിച്ചു. “ബുംറ ഇല്ലായിരുന്നെങ്കിൽ ഇന്ത്യ ഫൈനലിൽ എത്തില്ലായിരുന്നു. അതുപോലെ തന്നെ ഹാർദിക്കിന്റെ 19-ാം ഓവറും നിർണ്ണായകമായിരുന്നു. 2024 ലോകകപ്പ് ഫൈനലിൽ അവസാന ഓവർ എറിഞ്ഞ് ജയിപ്പിച്ച പരിചയം ഹാർദിക്കിനെ സഹായിച്ചു,” ചഹൽ നിരീക്ഷിച്ചു.

ആദ്യ രണ്ട് ഓവറുകളിൽ 19 റൺസ് വഴങ്ങിയെങ്കിലും, ഏറ്റവും സമ്മർദ്ദമേറിയ 16, 18 ഓവറുകളിൽ തിരിച്ചെത്തിയ ബുംറ വെറും 14 റൺസ് മാത്രമാണ് നൽകിയത്. കൃത്യമായ വേഗത വ്യതിയാനത്തിലൂടെ ഇംഗ്ലീഷ് ബാറ്റർമാരെ വട്ടംകറക്കിയ ബുംറയുടെ പ്രകടനമാണ് 7 റൺസിന്റെ വിജയത്തിലേക്ക് ഇന്ത്യയെ നയിച്ചത്.

Tags: yuzvendra chahalsanju samsonIndia vs Englandjasprit bumrah
Share
Tweet
Send
Share

Latest stories from this section

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies