ബസിൽ വിദ്യാര്‍ത്ഥിനിയെ ചുംബിച്ച് 37 കാരനായ കണ്ടക്ടർ പിടികൂടി പോലീസിൽ ഏല്‍പ്പിച്ച് സഹോദരനും സുഹൃത്തുക്കളു
തൃശൂര്‍: തൃശൂരില്‍ സ്കൂൾ വിദ്യാര്‍ത്ഥിനിയോട് ബസ് ജീവനക്കാരന്റെ ലൈംഗികാതിക്രമം. തൃശൂര്‍ – കൊടുങ്ങല്ലൂർ റൂട്ടിലെ ഓടുന്ന ബസിൽ ജീവനക്കാരൻ വിദ്യാർത്ഥിനിയെ ചുംബിക്കുകയായിരുന്നു. ശാസ്ത എന്ന ബസിലെ കണ്ടക്ടർ പെരുമ്പിളിശ്ശേരി സ്വദേശി ചൂരനോലിക്കൽ വീട്ടിൽ സാജൻ (37) എന്നയാളാണ് വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയത്.
സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് ഇയാളെ പിടികൂടി പോലീസിൽ ഏൽപിച്ചു. വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണിയോടെ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ വച്ചാണ് സംഭവം. വിദ്യാർത്ഥിനിയെ ഇയാൾ നിരന്തരം ശല്യം ചെയ്തിരുന്നതായും ഇന്ന് രാവിലെ ബസ് സ്റ്റാൻഡിൽ നിന്നും സ്കൂളിലേയ്ക്ക് പോകുന്ന വഴി ഇയാൾ ബലമായി കുട്ടിയെ ചുംബിച്ചതായും പരാതിയിൽ പറയുന്നു.
സ്കൂളിൽ എത്തിയ കുട്ടി കരച്ചിലായതോടെ വീട്ടിൽ വിളിച്ച് പറയുകയായിരുന്നു. വൈകിട്ട് അഞ്ചര മണിയോടെ കൊടുങ്ങല്ലൂരിൽ നിന്നും വരുകയായിരുന്ന ബസിൽ പെൺകുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും കയറുകയും മറ്റ് യാത്രക്കാരെ ഇറക്കിയതിന് ശേഷം ബസ് പോലീസ് സ്റ്റേഷനിലേയ്ക്ക് പോകാൻ ആവശ്യപ്പെടുകയും ചെയ്തു.
Discussion about this post