പത്തനംതിട്ട: വീട്ടിൽ പാട്ട് വച്ചത് ശബ്ദം കൂടിയതിൽ പ്രകോപിതനായി അയൽവാസിയെ യുവാവ് വീട്ടിൽ കയറി വെട്ടി. പത്തനംതിട്ട ഇളമണ്ണൂരിലാണ് സംഭവം. കണ്ണൻ എന്നയാളാണ് ആക്രമത്തിനിരയായത്.
സംഭവത്തിൽ ഇളമണ്ണൂർ സ്വദേശി സന്ദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണന്റെ ചെവിയ്ക്കും തലയിലുമാണ് വെട്ടേറ്റത്. ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുക്കുമെന്ന് അടൂർ പോലീസ് അറിയിച്ചു.
സന്ദീപിന്റെ അയൽവാസിയും സുഹൃത്തുമായ കണ്ണൻ രാത്രിയിൽ വീട്ടിൽ പാട്ട് വച്ചിരുന്നു. എന്നാൽ, പാട്ടിന് ശബ്ദം കൂടുതലാണെന്ന് പറഞ്ഞ് ഇയാളുടെ വീട്ടിൽ കയറി വന്ന് സന്ദീപ് ബഹളമുണ്ടാക്കുകയായിരുന്നു. ഇത് വാക്കുതർക്കത്തിലും കയ്യാങ്കളിയിലുമെത്തി. തുടർന്ന് പ്രതി സന്ദീപിനെ വെട്ടുകയായിരുന്നു.
Discussion about this post