ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ബജറ്റ് പ്രഖ്യാപനം ഏറെ ആശ്വസം നൽകുന്നത് ഇന്ത്യയിലെ ഐ ഫോൺ മോഹികൾക്ക്. മൊബൈൽ ഫോണുകളുടെയും ചാർജറുകളുടെയും കസ്റ്റംസ് തീരുവ കുറച്ചുകൊണ്ടുള്ള സർക്കാർ പ്രഖ്യാപനം ഐ ഫോൺ ശ്രേണികളിലും പ്രതിഫലിക്കും. മറ്റ് സ്മാർട് ഫോണുകൾക്ക് സമാനമായ രീതിയിൽ ഐഫോണുകളുടെയും വില കുറയും.
പ്രൊ മോഡലുകൾക്കാണ് വില കുറയുക. ആറായിരം രൂപവരെയാണ് വിലയിൽ കുറവുവരുക. നികുതിയിൽ മാറ്റം വന്നതോടെ ആപ്പിൾ ഐ ഫോൺ 15 പ്രൊയ്ക്ക് 5,100 രൂപയാണ് കുറച്ചത്. ഇതോടെ ഫോണിന് വിപണി വില 1,29,800 രൂപയായി. ഐ ഫോൺ 15 പ്രൊ മാക്‌സിന് 5,900 രൂപ കുറഞ്ഞതോടെ 1,54,000 രൂപയായി വില. ഐ ഫോൺ 15 പ്ലസിന് 300 രൂപ കുറച്ചിട്ടുണ്ട്. ഇതോടെ വില 89000 ആയി. ഐ ഫോൺ 14, ഐ ഫോൺ 13 എന്നീ ഫോണുകൾക്ക് 300 രൂപ വീതം കുറഞ്ഞു. ഇതോടെ 69,600, 59,600 എന്നിങ്ങനെയായി പുതിയ വില. ഐ ഫോൺ എസ് ഇയ്ക്ക് 2300 രൂപ കുറഞ്ഞ് 47,600 രൂപയായി.
സ്മാർട്ട് ഫോണുകളുടെ കസ്റ്റംസ് തീരുവ അഞ്ച് ശതമനമാണ് സർക്കാർ കുറച്ചത്. ഇതോടെ തീരുവ 20 ശതമാനത്തിൽ നിന്നും 15 ശതമാനമായി താഴും. ഇതിന് ആനുപാതികമായി രാജ്യത്ത് എല്ലാ സ്മാർട് ഫോണുകളുടെയും വില കുറയും. ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന സ്മാർട് ഫോണുകൾക്ക് 22 ശതമാനം ആയിരുന്നു കസ്റ്റംസ് തീരുവ. ഇതിന് പുറമേ 18 ശതമാനം ജിഎസ്ടിയും 10 ശതമാനം സർചാർജും ഉണ്ട്.
Discussion about this post