മലയാള സിനിമയിലെ മിസ്റ്ററി ക്ലാസിക് ആയി ജനഹൃദയങ്ങളിൽ കുടിയിരിക്കുന്ന സിനിമയാണ് ദേവദൂതൻ . അഭൗമമായ ഗാനങ്ങളും, കാലത്തിന് മുന്നേ സഞ്ചരിച്ച കഥയുമായി ഇറങ്ങിയ ദേവദൂതന് പക്ഷെ അന്നത്തെ കാലത്ത് പ്രതീക്ഷിച്ച വിജയം നേടാനായിരുന്നില്ല. എന്നാൽ പിന്നീട് മിനി സ്‌ക്രീനിൽ വന്നപ്പോഴാണ് ഈ മികച്ച കലാസൃഷ്ടിയെ പലരും തിരിച്ചറിഞ്ഞത്. എന്നാൽ അന്ന് കാണിച്ച അവഗണനയ്ക്ക് പ്രായശ്ചിത്തം ചെയ്തിരിക്കുകയാണ് ഇന്ന് മലയാളി പ്രേക്ഷകർ.
കേരളത്തിലെ 56 തിയറ്ററുകളിലാണ് ചിത്രം ഇന്നലെ തിയറ്ററുകളിലെത്തിയത്. എന്നാൽ പശ്ചാത്താപം ചെയ്യുന്ന രീതിയിൽ പ്രേക്ഷകരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെ കേരളത്തിലെ തിയറ്ററുകളുടെ എണ്ണം 100 ലേക്ക് ഉയര്‍ത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.
. കേരളത്തിന് പുറത്ത് കോയമ്പത്തൂര്‍, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ദില്ലി, ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലും ചിത്രത്തിന് റിലീസ് ഉണ്ട്. ഒപ്പം യുഎഇയിലും ജിസിസിയിലും ചിത്രം വെള്ളിയാഴ്ച തന്നെ ചിത്രം എത്തിയിട്ടുണ്ട്.കോക്കേഴ്സ് മീഡിയ എന്‍റര്‍ടെയ്ന്‍മെന്‍റ്സ് നിർമ്മിച്ച് സിബി മലയിലാണ് ദൈവദൂതൻ സംവിധാനം ചെയ്തത്
Discussion about this post