കൊളംബോ: പല്ലേക്കെലെ ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ ടി 20 മത്സരത്തിൽ ശ്രീലങ്കയെ 43 റൺസിന് തകർത്ത് ഭാരതം. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ഇന്ന് നടന്നത്. ഇന്ത്യയുടെ പുതിയ ടി20 ഐ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് അർദ്ധ സെഞ്ചുറി നേടി തിളങ്ങിയപ്പോൾ ഋഷഭ് പന്ത്, യശസ്വി ജയ്‌സ്വാൾ എന്നിവർ മികച്ച പിന്തുണ നൽകി.
സൂര്യകുമാർ 26 പന്തിൽ 58 റൺസെടുത്ത മത്സരത്തിൽ ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 213 റൺസെടുത്തു. 33 പന്തിൽ 49 റൺസെടുത്ത ഋഷഭ് പന്തും . ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളും (21 പന്തിൽ 40) ശുഭ്മാൻ ഗില്ലും (16 പന്തിൽ 34) മികച്ച പിന്തുണ നൽകി.
മറുപടി ബാറ്റിങ്ങിൽ പാത്തും നിസ്സാങ്ക (48 പന്തിൽ 79), കുസൽ മെൻഡിസ് (27 പന്തിൽ 45) എന്നിവരുടെ മികവിൽ ലങ്ക നന്നായി പൊരുതിയെങ്കിലും അവസാനം തുടരെ തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ടതോടെ പരാജയത്തെ അഭിമുഖീകരിക്കുകയായിരിന്നു.
Discussion about this post