പാലക്കാട്: മലബാറിലെ ട്രെയിൻ യാത്രക്കാരെ ഏറെക്കാലമായി പ്രയാസത്തിലാക്കുന്ന ഒന്നാണ് ഷൊരണൂരിലെ ‘പിടിച്ചിടലിന് അന്ത്യമാകുന്നു. ഷൊർണ്ണൂരിലെ രണ്ടാം റയിൽപാതയുടെ പ്രാരംഭ ജോലികൾ തുടങ്ങി കഴിഞ്ഞു, ഇതിനു പുറമെ ഭാരത പുഴയിൽ ഒരു പുതിയ റെയിൽ പാലം കൂടി വരുന്നതോടെയാണ് കാലങ്ങളായി യാത്രക്കാരെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രശ്നത്തിന് പരിഹാരമാകുന്നത്.
എത്ര വലിയ വമ്പനും ഷൊർണൂരിലെ ഈ പിടിച്ചിടലിന് വിധേയമാകാറുണ്ട്, എങ്കിലും സാധാരണ പാസഞ്ചർ ട്രെയിനുകളും മറ്റുമാണ് കൂടുതലും ഇതിന്റെ ഇരകളാകാറ്. സംസ്ഥാനത്തെ ട്രെയിൻ ഗതാഗതത്തിൽ ഏറ്റവും കൂടുതൽ സമയനഷ്ടം ഉണ്ടാകുന്നത് ഷൊർണൂർ മേഖലയിലാണ്. എന്നാൽ ഇതിനു വേണ്ടി ജനവാസ മേഖലയിലടക്കം സ്ഥലമേറ്റെടുപ്പ് ആവശ്യമായി വരും. പ്രതിഷേധങ്ങളില്ലാതെ സ്ഥലമേറ്റെടുപ്പ് പൂർത്തീകരിക്കാനാണ് അധികൃതരുടെ ശ്രമം.
Discussion about this post