വാഷിംഗ്‌ടൺ: ജോ ബൈഡൻ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്ന ദിവസം കൃത്യമായി പ്രവചിച്ച ജ്യോതിഷി പുതിയ പ്രവചനവുമായി രംഗത്ത്. അടുത്ത അമേരിക്കൻ പ്രസിഡന്റ് ആരാകുമെന്നാണ് ജ്യോതിഷിയായ ആമി ട്രിപ്പ് പ്രവചിക്കുന്നത്.
നിലവിൽ ഡെമോക്രാറ്റുകളുടെ സ്ഥാനാർത്ഥിയായി കമലാ ഹാരിസും മറുപക്ഷത്ത് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ആണുള്ളത്. ഇതിൽ കമലാ ഹാരിസ് ജയിക്കാനുള്ള സാധ്യതയില്ല എന്നാണ് ആമി ട്രിപ്പ് പറയുന്നത്.
നക്ഷത്രഫലം അനുസരിച്ച് അടുത്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആയിരിക്കുമെന്ന് ആമി ട്രിപ്പ് പറയുന്നത്. തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വിജയഘട്ടത്തിലാണ് ട്രംപ് ഇപ്പോൾ എന്നതാണ് അതിനു കാരണമായി അവർ വ്യക്തമാക്കുന്നത്. യുറാനസ് ഇപ്പോൾ വളരെ ശുഭകരമായ ഇടത്തിലാണുള്ളത്, അത് കൊണ്ട് തന്നെ ട്രംപിന് സാഹചര്യം അനുകൂലമാകാനുള്ള സാധ്യതയാണ് കാണുന്നത്, ആമി ട്രിപ്പ് വ്യക്തമാക്കി.
Discussion about this post