ബോളിവുഡ് താരം രൺബീർ കപൂർ അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് പരാമർശിച്ച ചില കാര്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വലിയ ആരാധകനാണ് എന്നാണ് രൺബീർ കപൂർ വ്യക്തമാക്കിയിരുന്നത്. 2019 ലാണ് മോദിജിയെ ആദ്യമായി കണ്ടത്. അന്ന് അദ്ദേഹം ആദ്യം തന്നെ എന്നോട് ചോദിച്ചത് എന്റെ അച്ഛന്റെ ആരോഗ്യത്തെ കുറിച്ചാണ് എന്നും രൺബീർ കപൂർ വ്യക്തമാക്കുന്നു.
“2019ൽ ബോളിവുഡ് താരങ്ങളുടെ പ്രതിനിധി സംഘത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ കഴിഞ്ഞിരുന്നത്. എന്നോടൊപ്പം രൺവീർ സിംഗ്, ആയുഷ്മാൻ ഖുറാന, സിദ്ധാർത്ഥ് മൽഹോത്ര എന്നിവരെല്ലാം ഉണ്ടായിരുന്നു. പ്രധാനമന്ത്രി സംഘത്തിലെ ഓരോരുത്തരോടും വ്യക്തിപരമായി സംസാരിക്കുന്നത് കണ്ട് അത്ഭുതം തോന്നി. അദ്ദേഹം എല്ലാവരെക്കുറിച്ചും വിശദമായി മനസ്സിലാക്കിയ ശേഷമാണ് ഓരോരുത്തരെയും കാണുന്നതും സംസാരിക്കുന്നതും. അന്നുമുതൽ ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്” എന്നും രൺബീർ കപൂർ അറിയിച്ചു.
വ്യവസായി കൂടിയായ നിഖിൽ കാമന്തുമായി നടത്തിയ അഭിമുഖത്തിലാണ് രൺബീർ കപൂർ ഇക്കാര്യം വ്യക്തമാക്കിയത്. 2019ൽ പ്രധാനമന്ത്രിയെ കണ്ട സമയത്ത് തനിക്ക് വളരെ സവിശേഷമായി തോന്നിയ ഒരു അനുഭവവും രൺബീർ കപൂർ പങ്കുവെച്ചു. അന്ന് എന്റെ അച്ഛൻ ഋഷി കപൂറിന്റെ ഓപ്പറേഷൻ കഴിഞ്ഞിരിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി എന്നെ ആദ്യം കണ്ടപ്പോൾ തന്നെ ചോദിച്ചത് അച്ഛന്റെ ആരോഗ്യസ്ഥിതി ഇപ്പോൾ എങ്ങനെയുണ്ട് എന്നാണ്. എന്നെ കൂടാതെ ആലിയയോടും ഷാരൂഖ് ഖാനോടും വിക്കി കൗശലിനോടും എല്ലാം അദ്ദേഹം വ്യക്തിപരമായി സംസാരിക്കുകയും വിശേഷങ്ങൾ തിരക്കുകയും ചെയ്തു. അതൊരു വലിയ ഗുണം ആയിട്ടാണ് എനിക്ക് തോന്നിയത്. അങ്ങനെ എല്ലാവരിലും കാണാൻ കഴിയുന്ന ഒന്നല്ല അത് എന്നും രൺബീർ കപൂർ അഭിമുഖത്തിൽ വ്യക്തമാക്കി.
![data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}](https://braveindianews.com/wp-content/uploads/2024/07/psx_20240728_165123-750x422.webp)








Discussion about this post